ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന്റെ നൂറുനാള്‍ ആഘോഷ പരിപാടികള്‍ വലിയ ദാടിമോടികളോടെ പെന്‍സില്‍വാനിയയില്‍ വച്ച് നടന്നു. തന്റെ നൂറുനാള്‍ ഭരണം അമേരിക്ക ഒരിക്കലും കണ്ടിട്ടില്ലാത്ത തോതിലുള്ള പ്രവര്‍ത്തനത്തിന്റെ കാലമായിരുന്നുവെന്നും എന്നാല്‍ മാധ്യമങ്ങളെല്ലാം തനിക്കെതിരാണെന്നും അതുകൊണ്ടുമാത്രമാണ് തന്റെ നേട്ടങ്ങള്‍ വേണ്ടത്ര ജനങ്ങള്‍ക്കിടയിലെത്താത്തതെന്നും അദ്ദേഹം പരാതിപ്പെട്ടു.
വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രവര്‍ത്തനങ്ങളാണെങ്കില്‍ ട്രംപ് പറഞ്ഞത് ശരിയാണ് മറിച്ചു, നടപ്പില്‍ വരുത്തപ്പെട്ട കാര്യങ്ങളാണ് കണക്കിലെടുക്കപ്പെടുന്നതെങ്കില്‍ ട്രംപിന്റെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ല. അതിലുമേറെ, നൂറു നാളുകള്‍ക്കുള്ളില്‍ നിലപാടുകളില്‍ ഏറ്റവും കരണം മറിച്ചില്‍ നടത്തിയ അമേരിക്കന്‍ പ്രസിഡന്‍ന്റാണ് ട്രംപ് എന്ന് ഉറപ്പായി പറയാന്‍ കഴിയും. ഐ എസിനെ തുരത്തും, അതിനായി റഷ്യയുമായി നല്ല ബന്ധമുണ്ടാക്കും, എന്നതായി രുന്നു ട്രംപിന്റെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം. ഐഎസിനെ സൃഷ്ടിച്ചതിന്റെ പേരില്‍ ഒബാമയേയും ഹില്ലാരിയെയും നിശിതമായി വിമര്ശിച്ചാധികാരത്തില്‍ വന്ന ട്രംപ് ഇപ്പോള്‍ അവരുടെ അതേ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയാണ്. ആ കരണം മറിച്ചില്‍ അറബ് സ്വേച്ഛാധിപത്യങ്ങള്‍ക്കു വേണ്ടി അവരാവശ്യപ്പെട്ടിട്ടു കൂടിയാണെന്നു വന്നതോടെ അമേരിക്കയുടെ അന്തസ്സും ലോകാധിപത്യവും തന്നെ സംശയത്തിലാകുകയും ചെയ്തു.
അമേരിക്കയിലേക്ക് തൊഴിലുകള്‍ തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് എന്നതാണ് തന്റെ മുഖ്യ നേട്ടമായി ട്രംപ് അവതരിപ്പിച്ചത്. നമുക്കൊരു മതിലാവശ്യമാണ്, നാമത് കെട്ടും എന്നും ട്രംപ് പറഞ്ഞു. ഇതു രണ്ടും നടക്കുമോ എന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്. മറുവശത്തു, തന്റെ കുടിയേറ്റവിരുദ്ധ നിലപാടുകളോ, ഒബാമകെയറിനെതിരായ നിലപാടോ ട്രംപിന് നടപ്പാക്കിയെടുക്കാനായില്ല. കോടതികളും സെനറ്റും ജനപ്രതിനിധിസഭയുമെല്ലാം ചേര്‍ന്ന് അവയെ പരാജയപ്പെടുത്തി.
അമേരിക്കാ ഫസ്റ്റ് എന്ന വാചകമടിയൊക്കെയുണ്ടെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളര്‍ച്ചാ നിരക്കാണിന്നു അമേരിക്കയില്‍.
ട്രംപിന്റെ നേട്ടങ്ങളെന്നു പറയുന്നത് സിറിയയില്‍ കുറേ മിസൈല്‍ വാര്‍ഷിച്ചുവെന്നതും ഉത്തരകൊറിയയെ ഭീഷണിപ്പെടുത്താന്‍ നോക്കിയെന്നതും മാത്രമാണ്. ഇതെല്ലാം കൊണ്ട് യുവജനങ്ങള്‍ക്കിടയില്‍ ഏറ്റവും അംഗീകാരം കുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയാണദ്ദേഹത്തിനു കിട്ടിയിരിക്കുന്നത്
ലോകത്തിലിന്നു ഭരണത്തിലേറിയിരിക്കുന്ന വലതുപക്ഷക്കാര്‍ക്ക് വാചകമടികള്‍ക്കപ്പുറം യഥാര്‍ത്ഥത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമായി ഇന്നു നമുക്ക് ട്രംപിനെ കാണാമെന്നു തോന്നുന്നു.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow