Loading Page: കല്‍ക്കത്താ റാലിയോടെ ഒരുങ്ങുന്ന പ്രതിപക്ഷ സമരനിര

വാര്‍ത്താ വിശകലനം

ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ അണിനിരന്നതോടെ മഹാത്ഭുതങ്ങളൊന്നും ഇനി നടന്നില്ലെങ്കില്‍ മോഡിയുടെ 56 ഇഞ്ച് വാചകമടി ദുര്‍ഭരണം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എന്ന കാര്യം ഉറപ്പായി. കേരളം (യു.ഡി.എഫ്), കര്‍ണാടകം ( കോണ്‍ഗ്രസ് + ജനതാദള്‍ ), തമിഴ്‌നാട് (ഡി.എം.കെ), ആന്ധ്ര (തെലുങ്കുദേശം + കോണ്‍ഗ്രസ്), മഹാരാഷ്ട്ര ( NCP - കോണ്‍ഗ്രസ്), UP ( SP+BSP), ബീഹാര്‍ (കോണ്‍ഗ്രസ് + RJD - ജനതാദള്‍ ( ശരദ് യാദവ് ) + കുഷ്വാഹ, ജാര്‍ഖണ്ട് (കോണ്‍ള്‍സ് + ജെ.എം.എം) ജമ്മു കശ്മീര്‍ ( നാഷണല്‍ കോണ്‍ഫറന്‍സ് + കോണ്‍ഗ്രസ്), പശ്ചിമ ബംഗാള്‍ (തൃണമൂല്‍ + കോണ്‍ഗ്രസ് ) എന്നീ വലിയസംസ്ഥാനങ്ങളിലെല്ലാം ഇതോടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടോ അതിലേറെയോ സീറ്റുകള്‍ നേടാന്‍ ഈ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാല്‍ കഴിയും. ബാക്കിയുള്ളവയില്‍ പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റക്കു തന്നെ ബി.ജെ.പിയെ തറപറ്റിക്കുന്നതിന് സാധ്യമായ നിലയിലാണിന്ന്. ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണിന്ന് വലിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രതിക്ഷിക്കാവുന്നത്. തനിച്ചും സഖ്യകക്ഷികളെ കൂട്ടിയും ആസാമടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടിയാലും ഇന്നത്തെ നിലക്ക് NDA ക്ക് 150 സീറ്റുകളിലെത്തല്‍ സാധ്യമല്ല. ഒറ്റക്കു നില്‍ക്കുക എന്ന നയം മാറ്റിയ ആം ആദ്മി പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയും മോഡിക്ക് കിട്ടില്ലെന്നുറപ്പാണ്. 21 സീറ്റുള്ള ഒറീസ്സ, 19 സീറ്റുള്ള തെലുങ്കാന എന്നിവിടങ്ങളില്‍ ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യത്തിന് കാര്യമായി പ്രതീക്ഷിക്കാനൊന്നുമില്ല. പക്ഷേ കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഈ 40 സീറ്റുകള്‍ കൊണ്ട് കഴിയില്ലെങ്കില്‍ മോഡിക്കും ഷാക്കും കുതിരക്കച്ചവടത്തിനുള്ള സാധ്യതയടയുന്നു എന്നതാണ് ഇന്നലത്തെ റാലിയുടെ അര്‍ത്ഥം.

മറുവശത്ത് NDA യില്‍ ഇപ്പോള്‍ ആകെയുള്ള പ്രമുഖ ഘടകകക്ഷികള്‍ തോളിലിരുന്ന് ചെവി തിന്നുന്ന ശിവസേനയും ബീഹാറിലെ നിതീഷ് പാര്‍ട്ടിയും മാത്രമാണ്. അകാലി ദള്‍ പഞ്ചാബില്‍ സീറ്റുപിടിക്കാനുതകില്ല. തമിഴ്‌നാട്ടിലെ AlADMK ഘടകകക്ഷിയല്ലെങ്കിലും സീറ്റൊന്നും നേടിയേക്കില്ല.

മൊത്തത്തില്‍ ഈ കക്ഷികളെല്ലാം ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് 300-350 സീറ്റുകള്‍ വരെ ഈ പ്രതിപക്ഷ കക്ഷികള്‍ നേടിയാല്‍ എന്തു തരം കുതിരക്കച്ചവടം നടത്തിയാലും മോഡിക്കും കൂട്ടാളികള്‍ക്കും അധികാരം പിടിക്കാനാകില്ല. തെരഞ്ഞെടുപ്പു കമ്മീഷനെ ഉപയോഗിച്ചുള്ള കള്ളക്കളിയും ശക്തമായ പ്രതിപക്ഷ ഐക്യത്തില്‍ എളുപ്പമാകില്ല.

പ്രതിപക്ഷ ഐക്യവും കേരളവും

കേരളത്തിലെ ഭരണകക്ഷിയായ ഇടതുകക്ഷികള്‍ പ്രതിപക്ഷ ഐക്യറാലിയില്‍ പങ്കെടുത്തില്ല എന്നത് റാലി മമതയുടെ ആഭിമുഖ്യത്തില്‍ കല്‍ക്കത്തയിലായിരുന്നു എന്നതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഭരണഘടനയെ സംരക്ഷിക്കാന്‍ ഓരോ വോട്ടും മോഡിക്കെതിരെ എന്നതായിരിക്കണം ഈ തെരത്തെടുപ്പിന്റെ നയം. ആം ആദ്മി പാര്‍ട്ടിയുടെ നയം മാറ്റമടക്കം ഈ നയം പരിഗണിച്ചു കൊണ്ടാണ്.

അപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പു രംഗത്ത് UDF ന് ഒരു മേല്‍ക്കെ വരുന്നു. NDA യെക്കാള്‍ ഒരു സീറ്റെങ്കിലും പ്രതിപക്ഷത്തിന്റെ പ്രീ പോള്‍ അലയന്‍സിനു കൂടുതല്‍ കിട്ടിയാലെ മോഡിയുടെ നോമിനിയായ കോവിന്ദ് മന്ത്രിസഭയുണ്ടാക്കാന്‍ പ്രതിപക്ഷ ഐക്യത്തെ വിളിക്കൂ എന്നത് നിസ്സംശയമാണ്. അതിനര്‍ത്ഥം കേരളത്തില്‍ നിന്ന് UDF - ന് പരമാവധി സീറ്റു കിട്ടേണ്ടത് മോഡിയെ താഴെയിറക്കാന്‍ ആവശ്യമാകും എന്നതാണ്. LDF ന് കിട്ടുന്ന സീറ്റുകള്‍ ഓപചാരിക പ്രതിപക്ഷ ഐക്യത്തിന്റെ അക്കൗണ്ടില്‍ വരില്ല. (അല്ലെങ്കില്‍ ഇടതുകക്ഷികള്‍ ഔദ്യോഗികമായി പ്രതിപക്ഷ സഖ്യത്തില്‍ ചേരണം. അതിന് ഇപ്പോഴത്തെ നിലയില്‍ സാധ്യതയില്ല.)

കേരളത്തില്‍ നിന്നുള്ള 20 സീറ്റുകളും മോഡിക്കെതിരെ നിലനില്ക്കണം എന്നതാണ് പ്രഥമ ലഷ്യമാകേണ്ടത്. അതിന് BJP ക്ക് ജയസാധ്യതയുളള തിരുവനന്തപുരത്ത് ഇരുമുന്നണികളും മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് ചില ധാരണകളിലെത്തേണ്ടതാണ്.

കേരളത്തില്‍ സംസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട് LDF ന് എത്ര മികച്ച നിലയുണ്ടെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പില്‍ വളരെ പ്രതികൂലമാണ് നില. അതില്‍ 80% മുകളില്‍പ്പറഞ്ഞ അഖിലേന്ത്യാ സാഹചര്യമാണ്. മറ്റൊന്ന് ഇടതുപക്ഷത്തിന് 20 സീറ്റുകളിലും നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥികളില്ല എന്നതാണ്. സകലതും ഒറ്റ നേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ കേന്ദ്രീകരിക്യന്നതുണ്ടാക്കുന്ന സ്വയംകൃതാനര്‍ത്ഥം. (പിണറായിക്ക് 20 സീറ്റിലും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലല്ലോ. മറ്റൊന്ന് വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതിന്റെ പ്രശ്‌നമാണ്. വനിതാ മതിലിന് നേതൃത്യം കൊടുത്തത് സ്ത്രീകളില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ആ നിലക്ക് 6-7 സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റി വക്കേണ്ടി വരും.

അതിനു പകരം ജയിക്കാനായി ഒരു സ്ഥിരം ശ്രീമതിയും തോല്‍ക്കാനായി ഒരു സൈനബയും എന്ന സമവാക്യം പ്രയോഗിച്ചാല്‍ വനിതാ മതിലിന്റെ മേല്‍ക്കൈ വലിയ തോതില്‍ പോകും. വനിതാ മതില്‍ ഒരു പക്ഷേ കൂടുതല്‍ സ്വാധീനമുണ്ടാക്കിയത് അവര്‍ണ ജനവിഭാഗങ്ങളിലാണ്. സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് അത് കളഞ്ഞു കുളിച്ചു. മറുവശത്ത്, ലീഗ് എതിര്‍ത്ത് വോട്ടു ചെയ്തത് UDF ന് നല്ല മേല്‍ക്കൈ നല്കുന്നുമുണ്ട്.

ഈ സാഹചര്യങ്ങള്‍ കാരണം LDF ന് കാര്യമായി സീറ്റുകുറഞ്ഞാല്‍ അത് ശബരിമല നയം കാരണമാണെന്ന കൊട്ടിഘോഷമാണ് സംഘപരിവാറും UDF ഉം വലതുപക്ഷ മാധ്യമങ്ങളും ഒറ്റക്കെട്ടായി അഴിച്ചുവിടുക. ആ പ്രചരണത്തിന് CPI(M) - CPI കക്ഷികളിലെ വലതു വിഭാഗങ്ങളും പിന്തുണ നല്കിയേക്കും.

അത്തരമൊരു സാഹചര്യത്തില്‍ ഇന്നത്തെ അഖിലേന്ത്യാ സാഹചര്യത്തിന്റെ ദുര്‍ഘടാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പു ഫലം ഇടതു ജനവിഭാഗങ്ങളില്‍ ആശയക്കുഴപ്പവും നിരാശയുമുണ്ടാക്കുന്നത് തടയാന്‍ ഇപ്പോഴേ നടപടികളെടുക്കുക എന്നതല്ലാതെ മറ്റു കുറുക്കുവഴികള്‍ അതിനില്ല. ഉമ്മന്‍ ചാണ്ടിയും രമേശും സുധാകരനും പോലുള്ളവരുണ്ടായിട്ടും കോണ്‍ഗ്രസ് ജയിക്കുന്നത് വിരോധാഭാസമായിരിക്കും. പക്ഷേ, മോഡിയെ താഴെയിറക്കുക എന്നത് ഒരേയൊരു ലക്ഷ്യമാകേണ്ട തെരഞ്ഞെടുപ്പില്‍ മറ്റ് ഓപ്ഷനുകളില്ല എന്നതാണ് വസ്തുത.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത...
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂന്നാമത്തെ ഡാറ്റ...
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക...
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം കേന്ദ്രം നിക്ഷേധിക്കുകയാണ്. പ്രശ്‌നങ്ങളു...
ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
See all Stories
Facebook
Like Facebook Page and Follow